Poem : Kazhcha

കാഴ്ച
ജിവിതമിപ്പോള്‍ കുപ്പികളിലാണ്‌
ആദ്യം മധുരിപ്പിച്ചും
പിന്നെ കയ്പിച്ചും
മൂത്തവര്‍ ചൊല്ലിയ
മുതുനെല്ലിക്ക പോലെ
ഒരു ന്യൂ ബോട്ടില്‍ ലൈഫ്
പച്ച, ഓറഞ്ച്, കറുപ്പ്, വെള്ള
ജീവിതത്തിനും നിറങ്ങള്‍ പലതാണ്‌ .

അരികത്തു നിന്നൊരു
കുഞ്ഞിനെ കാണാതെ പുഴ
മൗനമായ് !
നദികള്‍ വില്പനക്ക് ,
വെള്ളമില്ലെങ്കിലും
മണല്‍ വരിയ കുഴികളുണ്ട്
മണലില്ലെങ്കിലും
മാലിന്യങ്ങള്‍ വേണ്ടത്രയുണ്ട് .
പണ്ടെപ്പഴോ ഒളിച്ചെത്തിയ
ശിവനാമം ഇപ്പോഴും ധ്വനിക്കുന്നുണ്ട്
വേണ്ടവര്‍ മുന്‍കൂട്ടി
ബുക്കു ചെയ്യുക .



ഇവിടെ ഇരുട്ടിന് കറുപ്പല്ല
വെളുപ്പാണ് നിറം
കണ്ണീരിനും തന്നീരിനും
ഒരേ നിരമായിരുന്നോ ?
യന്ത്ര കൈകള്‍  വാരിത്തിന്ന കുന്നുകളും
മണല്‍ കുഴികളില്‍
തെന്നിവീണ പുഴയും
ചോദിച്ചു
നിങ്ങളെ വളര്‍ത്തിയതാണോ
ഞങ്ങള്‍ ചെയ്ത തെറ്റ് ?
ഓണനിലാവും മാമ്പഴക്കാലവും
നഷ്ടപ്പെട്ട തലമുറക്കാവശ്യം ,
ഞങ്ങളുടെ നഷ്ട സ്വപ്നങ്ങള്‍
തിരികെ തരൂ .

Please Read : This poem is written by one of my classmate, Hridya, a wonderful writer. Actually I collected few poems, including this one to create an online magazine for my college, which i could not able to do. So this is me asking for forgivness. Hope you enjoyed the poem.

Comments

Popular posts from this blog

Break Up Lines

A Valentine’s Day Shrive

My First Blog