Poem : Kazhcha
കാഴ്ച ജിവിതമിപ്പോള് കുപ്പികളിലാണ് ആദ്യം മധുരിപ്പിച്ചും പിന്നെ കയ്പിച്ചും മൂത്തവര്‍ ചൊല്ലിയ മുതുനെല്ലിക്ക പോലെ ഒരു ന്യൂ ബോട്ടില്‍ ലൈഫ് പച്ച, ഓറഞ്ച്, കറുപ്പ്, വെള്ള ജീവിതത്തിനും നിറങ്ങള്‍ പലതാണ് . അരികത്തു നിന്നൊരു കുഞ്ഞിനെ കാണാതെ പുഴ മൗനമായ് ! നദികള്‍ വില്പനക്ക് , വെള്ളമില്ലെങ്കിലും മണല്‍ വരിയ കുഴികളുണ്ട് മണലില്ലെങ്കിലും മാലിന്യങ്ങള്‍ വേണ്ടത്രയുണ്ട് . പണ്ടെപ്പഴോ ഒളിച്ചെത്തിയ ശിവനാമം ഇപ്പോഴും ധ്വനിക്കുന്നുണ്ട് വേണ്ടവര്‍ മുന്‍കൂട്ടി ബുക്കു ചെയ്യുക . ഇവിടെ ഇരുട്ടിന് കറുപ്പല്ല വെളുപ്പാണ് നിറം കണ്ണീരിനും തന്നീരിനും ഒരേ നിരമായിരുന്നോ ? യന്ത്ര കൈകള്‍ വാരിത്തിന്ന കുന്നുകളും മണല്‍ കുഴികളില്‍ തെന്നിവീണ പുഴയും ചോദിച്ചു നിങ്ങളെ വളര്‍ത്തിയതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് ? ഓണനിലാവും മാമ്പഴക്കാലവും നഷ്ടപ്പെട്ട തലമുറക്കാവശ്യം , ഞങ്ങളുടെ നഷ്ട സ്വപ്നങ്ങള്‍ തിരികെ തരൂ . Please Read : This poem is written by one of my classmate, Hridya , a wonderful writer. Actually I co...